ആംഗ്ലോ ഇന്ത്യൻ സെവൻസ് ഫുട്‌ബാൾ
Tuesday 09 September 2025 7:53 PM IST
കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് കേരള ഘടകം സംഘടിപ്പിച്ച ആംഗ്ലോഇന്ത്യൻ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റും വനിതാ പെനാൽറ്റി ഷൂട്ടൗട്ടും കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ മുൻ ഇന്ത്യൻ താരം പി.പി. തോബിയാസ് ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ., മുൻ ഇന്ത്യൻ താരം സേവിയർ പയസ്, പത്രപ്രവർത്തകൻ തോമസ് ജോൺ, ടെന്നിസ് മാസ്റ്റേഴ്‌സ് ചാമ്പ്യൻ ഷിനു ഗോപാൽ, പരിശീലകൻ മിൽട്ടൺ പുടുതാസ് എന്നിവർ പങ്കെടുത്തു. ഗാമ എഫ്.സി എളങ്കുന്നപ്പുഴയുള്ള ഫൈനലിൽ സബേൽ എഫ്.സി കാടുകുറ്റി വിജയിച്ചു.