'ആശ്വാസ്‌ ' സഹായ വിതരണം ഇന്ന്

Wednesday 10 September 2025 12:36 AM IST
വ്യാപാരി വ്യവസായി ഏകോപന സമിതി

കല്ലാച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് അംഗമായിരിക്കെ നിര്യാതനായ കല്ലാച്ചി സൂര്യ സ്റ്റുഡിയോ ഉടമ രമേശന്റെ കുടുംബത്തിന് ആശ്വാസ്‌ പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും വാർഷിക ജനറൽ ബോഡിയോഗവും ഇന്ന് നടക്കും. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കല്ലാച്ചിയിലെ രണ്ട് വിദ്യാർത്ഥികളുടെ ചികിത്സാ സഹായം യോഗത്തിൽ വിതരണം ചെയ്യും. വ്യാപാരികളുടെ ഓണാഘോഷവും ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കലും ഇതോടൊപ്പം നടക്കുമെന്ന് യൂണിറ്റ് ഭാരവാഹികളായ ഷംസുദ്ദീൻ ഇല്ലത്ത്‌, സലാം സ്പീഡ്‌, റ്റാറ്റ അബ്ദുറഹിമാൻ, തണൽ അശോകൻ, ഷഫീഖ്‌.പി.സി.ടെക്‌ എന്നിവർ അറിയിച്ചു,