കർഷക കോൺ. കൺവെൻഷൻ

Wednesday 10 September 2025 12:48 AM IST
കേരള പ്രദേശ് കർഷക കോൺഗ്രസ് മുറിയനാൽ യുനിറ്റ് കൺവൻഷൻ എംപി.കേളുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കർഷക കോൺഗ്രസ് മുറിയനാൽ യൂണിറ്റ് കൺവെൻഷൻ ഡി.സി.സി എക്സിക്യൂട്ടിവ് മെമ്പർ എംപി.കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ, ശ്രീധരൻ പൈങ്ങോട്ടുപുറം, ലസിത കാരക്കുന്നുമ്മൽ, വി.കെ. രാഘവൻ, ഹൃദ്യ ലിനിഷ് വട്ടം പാറക്കൽ, ബിന്ദു തടത്തിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷൈജു ആമ്പ്രമ്മൽ (പ്രസിഡന്റ്), ഭാഗി കാരക്കുന്നുമ്മൽ ( വൈസ് പ്രസിഡന്റ്), ജയന്ത്കുമാർ കോണിക്കൽ (ജന.സെക്രട്ടറി), സാബിറ ഒളോങ്ങൽ (ജോ.സെക്രട്ടറി), ജയലക്ഷ്മി അമ്പലപറമ്പിൽ (ട്രഷറർ). സൗജന്യ പച്ചക്കറി തൈ വിതരണവും എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച മാളവികയെ അനുമോദിക്കലും നടന്നു.