എടവൻതാഴ ഉന്നതി റോഡ് ഉദ്ഘാടനം
Wednesday 10 September 2025 12:02 AM IST
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 638,000 രൂപ വകയിരുത്തി പണി പൂർത്തീകരിച്ച എടവൻതാഴ ഉന്നതി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ് ഘാടനം ചെയ്തു. ടി കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് മെമ്പർ എ .ടി ഗീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സബിന മോഹൻ, ഹാഷിം നമ്പാട്ടിൽ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്രീജേഷ് ഊരത്ത്, പി.കെ സുരേഷ് , പി.സി രവീന്ദ്രൻ, ഇ.എം അസ്ഹർ , കെ.ടി ബാബു, സി എച്ച് മൊയ്‌തു, നാസർ പൊതുകുനി. ആബിദ ജമാൽ .അജിത എ.ടി, റഹ്മത്ത് തെക്കാൾ എന്നിവർ പ്രസംഗിച്ചു.