ആർ.പി രവീന്ദ്രൻ അനുസ്മരണം
Wednesday 10 September 2025 12:02 AM IST
കോഴിക്കോട് : കെ.പി.സി.സി ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയനും ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റമായിരുന്ന ആർ.പി രവീന്ദ്രനെ അനുസ്മരിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്‌ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ വി.സി. കബീർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജന. സെക്രട്ടറി പി.എം.അബ്‌ദുറഹിമാൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, റാഫി കായക്കൊടി, ശങ്കരൻ നടുവണ്ണൂർ. സി.പി.ജിനചന്ദ്രൻ, എം പി റീജ, ശ്രീജ സുരേഷ് എന്നിവർ പ്രസംഗിച്ചു.