നിർമ്മാണോദ്ഘാടനം
Wednesday 10 September 2025 1:07 AM IST
ചിറ്റൂർ: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ആസ്തി വികസന പദ്ധതി ഫണ്ടിൽ നിന്നനുവദിച്ച 72 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാൾ നിർമ്മാണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജസ്ന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി.മുരുകദാസ്, ജില്ല പഞ്ചായത്തംഗം മാധുരി പത്മനാഭൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കെ.നാരായണൻകുട്ടി ,എസ്.വിനോദ് ബാബു തുടങ്ങിയവർ സംസാരിച്ചു.