മാലിന്യം തള്ളൽ

Wednesday 10 September 2025 1:08 AM IST
വാളയാർ ഡാം റോഡിലെ മാലിന്യക്കൂമ്പാരം.

കഞ്ചിക്കോട്: വാളയാർ ഡാം റോഡിൽ മാലിന്യക്കൂമ്പാരം. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. പരിസരത്തെ താമസക്കാർക്കും ഡാം സന്ദർശിക്കാനെത്തുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദേശീയപാതയരുകിൽ മാലിന്യങ്ങളിടുന്നത് പഞ്ചായത്ത് കർശനമായി വിലക്കുകയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഡാം റോഡിൽ മാലിന്യം കുമിഞ്ഞ് കൂടി തുടങ്ങിയത്. ഇവിടെയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളലിന് തടയിടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.