ഉത്സവബത്ത

Wednesday 10 September 2025 1:09 AM IST
കണ്ണാടി ബഡ്സ് സ്‌കൂളിലെ നൂൽപ്പ് തൊഴിലാളികൾ

പാലക്കാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള ബഡ്സ് സ്‌കൂളുകളിലെ 68 നൂൽപ്പ് തൊഴിലാളികൾക്ക് ഓണം ഉത്സവബത്ത നൽകി. ഖാദി ബോർഡിന് കീഴിൽ സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് 2000രൂപ വീതം വിതരണം ചെയ്തത്. ജില്ലയിലെ 14 ബഡ്സ് സ്‌കൂളുകളിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന തൊഴിലാളികൾക്കാണ് ഓണ ഉത്സവ ബത്ത നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബഡ്സ് സ്‌കൂളുകളിൽ ചർക്ക വാങ്ങി തൊഴിലിന് അവസരം നൽകിയത്. ജില്ലയിൽ കണ്ണാടി, പൂക്കോട്ടുകാവ്, കിഴക്കഞ്ചേരി, ആലത്തൂർ, തൃക്കടീരി, കുത്തന്നൂർ, മാത്തൂർ, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, എലപ്പുള്ളി, എരിമയൂർ, വിളയൂർ, പരുതൂർ, മുതുതല എന്നീ സ്‌കൂളുകളിലെ തൊഴിലാളികൾക്കാണ് ഓണ ഉത്സവബത്ത വിതരണം ചെയ്തത്.