മുഹമ്മദ് ഫർഹാന് 'റെഡ് എലിഫന്റ്' പുരസ്‌കാരം
Wednesday 10 September 2025 12:38 AM IST
കൊച്ചി: രാജ്യത്തെ മുൻനിര അഡ്വർടൈസിംഗ് പുരസ്‌കാരമായ ക്യൂറിയസ് ഡിസൈൻ യാത്ര 2025ൽ ചരിത്രമെഴുതി മൈത്രി അഡ്വർടൈസിംഗിലെ ആർട്ട് ഡയറക്ടർ മുഹമ്മദ് ഫർഹാൻ. ബിങ്കോ ഫെസ്റ്റിവ് പാക്കേജിംഗ് ഡിസൈനിലൂടെയാണ് ഈ ഇരുപത്തിരണ്ടുകാരൻ ആദ്യ റെഡ് എലിഫന്റ് പുരസ്‌കാരം കേരളത്തിലെത്തിച്ചത്. കലാപരമായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫർഹാൻ ഒരുക്കിയത്. പരമ്പരാഗത ഗോത്രവർഗ ചിത്രകലാരൂപമായ വാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗിഫ്റ്റ് പാക്ക് എ ഒരുക്കിയത്. ലളിതമായ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ച് ബിങ്കോയുടെ പ്രധാന സ്‌നാക്ക് ഉത്പന്നങ്ങളായ ചിപ്‌സ്, നാച്ചോസ്, ടെഡെ മെഡെ എന്നിവയെ ഫെസ്റ്റിവ് ഡിസൈനുകളിലേക്ക് മനോഹരമായി കോർത്തിണക്കിയതുമാണ് നേട്ടമായത്.
യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മൈത്രിയുടെ മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.