നഴ്സിംഗ് ഡിപ്ലോമ പ്രവേശന പരീക്ഷ 15ന്

Wednesday 10 September 2025 12:00 AM IST

തിരുവനന്തപുരം : കണ്ണൂർ, തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജുകളിലെ കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിട്ടി​ക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2025 - 26 വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscetnre.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2560361, 362, 363, 364.

തി​ര​ഞ്ഞെ​ടു​പ്പ്:​ത​ദ്ദേ​ശ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ​പ​രി​ശീ​ല​നം​ 26​ന്

തി​രു​വ​ന​ന്ത​പു​രം​:​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് 26​ന് ​ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്ന് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​അ​റി​യി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​നി​ശ്ച​യി​ക്കും.​അ​തു​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ​ത​ദ്ദേ​ശ​ ​സെ​ക്ര​ട്ട​റി​മാ​രെ​ ​പ​ഠി​പ്പി​ക്കു​ക.​ഗ്രാ​മ,​ബ്ളോ​ക്ക്,​ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ജി​ല്ലാ​ക​ള​ക്ട​ർ​മാ​രും​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​ജി​ല്ലാ​ ​ജോ​യ​ന്റ് ​ഡ​യ​റ​ക്ട​ർ​മാ​രും​ ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​അ​ർ​ബ​ൻ​ ​ഡ​യ​റ​ക്ട​ർ​മാ​രു​മാ​ണ് ​സം​വ​ര​ണ​വാ​ർ​ഡ് ​നി​ർ​ണ്ണ​യ​ത്തി​ന്റെ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ക.