നടി മാഫിയയുടെ തടവിൽ: സനൽകുമാർ ശശിധരൻ

Wednesday 10 September 2025 12:00 AM IST

കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടിയെ തടവിൽ വച്ചിരിക്കുന്ന മാഫിയാസംഘമാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ ആരോപിച്ചു. നടി നൽകിയ കേസിൽ ആലുവ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സനൽകുമാർ. നടിയുമായി മാനസികഅടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി അകറ്റാനാണ് കേസ് കൊടുക്കുന്നത്. താൻ കുറ്റംചെയ്തിട്ടുമില്ല, നടി പരാതി നൽകിയിട്ടുമില്ല. നടി അഭിനയിച്ച താൻ സംവിധാനംചെയ്ത കയറ്റം എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതിനു കാരണം ഈ മാഫിയയാണ്. തനിക്കെതിരെ ട്രാൻസിറ്റ് വാറന്റോ ലുക്ക് ഔട്ട് നോട്ടീസുമില്ല. 2022ൽ ഇതുപോലെ ആരുമറിയാതെ പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമംനടന്നു. കഴിഞ്ഞദിവസവും അത് തന്നെയാണ് നടന്നത്. നടി കോടതിയിൽവന്ന് മൊഴിനൽകിയാൽ താൻ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമെന്നും സനൽകുമാർ പറഞ്ഞു.