ത്വൈബ കോൺഫ്രൻസ്

Tuesday 09 September 2025 11:46 PM IST

പന്തളം: മിലാദ് ക്യാമ്പയിന്റെ ഭാഗമായി എസ്.എം.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്വൈബ കോൺഫ്രൻസ് നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ഷംസുദ്ദീൻ റാവുത്തറുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി വിളക്കേഴം ഉദ്ഘാടനം ചെയ്തു. എസ്.എം ഷരീഫ് ദാരിമി കോട്ടയം , അൻസാരി. ആർ. എ.കെ അക്ബർ ഷാനവാസ് പന്തളം റഹീം പ്ലാമൂട്, ഷെരീഫ് എം.എസ്.ബി ആർ, മാലിക് മുഹമ്മദ് ,ബിജു മുസ്തഫ, എം.തൗഫീഖ്, തൻസിലുൽ റഹ്മാൻ, സുലൈമാൻ റാവുത്തർ, റഷീദ് മൗലവി, സൈനുദീൻ, സാബു മാന്തുക, ഷെരീഫ് കെ.എൻ, അജീബ്, എന്നിവർ സംസാരിച്ചു.