പ്രതിഷേധ യോഗം
Tuesday 09 September 2025 11:48 PM IST
പന്തളം: പന്തളം മുടിയൂർക്കോണം പൂളയിൽമുക്ക് ഭാഗത്ത് ലഹരി മാഫിയ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടം ചോദ്യംചെയ്ത സിപിഎം പ്രവർത്തകരെ ആക്രമിച്ചതിലും വീടുകൾ ആക്രമിച്ചതിലും പ്രതിഷേധിച്ച് സിപിഎം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. സി.പി.എം പന്തളം ഏരിയ കമ്മിറ്റിയംഗം വി കെ മുരളി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൻ പ്രസന്നകുമാർ അദ്ധ്യക്ഷനായി. നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ .റ്റി.യു ഏരിയ സെക്രട്ടറി കെ മോഹനദാസ് ,. രാധ രാമചന്ദ്രൻ, പി കെ ശാന്തപ്പൻ, കെ കെ സുധാകരൻ എന്നിവർ പ്രസംഗിച്ചു.