യു. ഡി. എഫ്

Tuesday 09 September 2025 11:49 PM IST

അരുവാപ്പുലം: ടർഫ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യു.ഡി.എഫ്. ഉദ്ഘാടനം താമസിക്കുവാൻ കാരണം ഹൈക്കോടതിയിലെ കേസും പരാതിയുമാണെന്ന വാദം തെറ്റാണ്.ടർഫ് നിർമ്മിച്ച് ജനങ്ങളിൽ നിന്ന് പണം ഈടാക്കി കളികൾ നടത്താനുള്ള ശ്രമത്തിനെതിരായാണ് കോടതിയെ സമീപിച്ചത്. എല്ലാദിവസും പണം കൊടുത്ത് കളികൾ നടത്താൻ കഴിയില്ല എന്നുള്ളത് ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ്

ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചുകൊണ്ട് ടർഫ് നിർമ്മാണത്തിന് ഹൈക്കോടതി ഉത്തരവ് നൽകിയതെന്ന് യു.ഡി.എഫ് അംഗങ്ങളായ ജി.ശ്രീകുമാർ, മിനി ഇടിക്കുള, അമ്പിളി സുരേഷ്, റ്റി.ഡി.സന്തോഷ്, ബാബു എസ്.നായർ, സ്‌മിത സന്തോഷ് എന്നിവർ പറഞ്ഞു.