ഓണാഘോഷം
Tuesday 09 September 2025 11:51 PM IST
പത്തനംതിട്ട: കസ്തൂർബഗാന്ധി ദർശൻ വേദി നേതൃസമ്മേളനവും ഓണാഘോഷവും സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്‌സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി ഓണസന്ദേശം നൽകി.ബാർകൗൺസിൽ ജില്ലാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി അംഗം അഡ്വ.ഷൈനി ജോർജിനെ അനുമോദിച്ചു.ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,കസ്തൂർബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,ജില്ലാ കൺവീനർ ശ്രീകലാ റെജി,നിയോജക മണ്ഡലം ചെയർപേഴ്‌സൺമാരായ ലാലി ജോർജ്,ലീലാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.