എം.എസ്. സുബ്ബലക്ഷ്മി അവാർഡ് ഡോ. കെ. ഓമനക്കുട്ടിക്ക്
Wednesday 10 September 2025 1:57 AM IST
മുംബയ് : കർണ്ണാടക സംഗീത മേഖലയിലെ മികച്ച പ്രവർത്തനത്തിന് മുംബയ് ഷൺമുഖാനന്ദ സഭ ഏർപ്പെടുത്തിയ എം.എസ്. സുബ്ബലക്ഷ്മി അവാർഡ് സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ലഭിച്ചു. സെപ്തംബർ 13 ന് മുംബയ് ഷണ്മുഖാനന്ദ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.ആർ. ശ്രീറാം പുരസ്‌കാരം നൽകും.