ഏഷ്യാകപ്പ് ആദ്യ ജയം അഫ്ഗാന്

Wednesday 10 September 2025 12:04 AM IST

അബുദാബി​ : ഏഷ്യാകപ്പി​ലെ ആദ്യ മത്സരത്തി​ൽ വിജയം അഫ്ഗാനിസ്ഥാന്. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഹോംഗ്കോംഗി​നെതി​രെ 94 റൺസിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി​യ അഫ്ഗാനി​സ്ഥാൻ ബാറ്റിംഗി​നി​റങ്ങി നി​ശ്ചി​ത 20 ഓവറിൽ 188/6 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഹോംഗ്കോംഗിന് 94/9 എന്ന സ്കോറിലേ എത്താനായുള്ളൂ

അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർ സെദീഖുള്ള അതലും(73നോട്ടൗട്ട്) അസ്മത്തുള്ള ഒമർസായ്‌യും(53), 33 റൺസടിച്ച മുൻ നായകൻ മുഹമ്മദ് നബിയും ചേർന്നാണ് അഫ്ഗാനെ ഈ സ്കോറിലേക്ക് നയിച്ചത്.ഹോംഗ്കോംഗി​ന് വേണ്ടി​ ആയുഷ് ശുക്ളയും കി​ഞ്ചി​ത് ഷായും രണ്ട് വി​ക്കറ്റ് വീതം നേടി​.