നിർദ്ധനർക്ക് ആശ്വാസമായി ന്യൂ രാജസ്ഥാൻ മാർബിൾസ്
Wednesday 10 September 2025 1:15 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് ചിറയിൻകീഴ് ന്യൂ രാജസ്ഥാൻ മാർബിൾസ് നിർദ്ധനർക്കായി നൽകുന്ന സാമ്പത്തിക സഹായവിതരണം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 3000ത്തോളം കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം വിതരണം ചെയ്‌തത്.
35 വർഷമായി ധനസഹായ വിതരണം നടത്തുന്നുണ്ട്. പാവപ്പെട്ടവർക്ക് തുണയാവുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം തുടങ്ങിയ നാൾ മുതൽ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതെന്ന് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ഷോറൂമുകളിലെ 800ഓളം ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം ഓണത്തിന് 20 ദിവസത്തിന് മുമ്പ് വിതരണം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.