ശാരദാവിലാസിനിയിൽ ആഘോഷ സമാപനം
Wednesday 10 September 2025 12:21 AM IST
കൊല്ലം: വെൺപാലക്കര ശാരദാവിലാസിനി വായനശാലയുടെ 98-ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു. സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടിവ് അംഗം അഡ്വ. എൻ. ഷൺമുഖദാസ്, യുവജന ക്ഷേമ ബോർഡംഗം അഡ്വ. ഷമീർ, വാർഡ് മെമ്പർ ചിത്ര എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് എസ്. സെൽവി അദ്ധ്യക്ഷയായി. സെക്രട്ടറി ഐ. സലിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. അജി നന്ദിയും പറഞ്ഞു. കർഷക അവാർഡ്, വിദ്യാഭ്യാസ അവാർഡ്, വിദ്യാഭ്യാസ ധന സഹായം എന്നിവയുടെ വിതരണവും നടന്നു.