പ്രകടനവും യോഗവും
Wednesday 10 September 2025 12:21 AM IST
കൊല്ലം: പലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഇസ്രയേൽ ധനമന്ത്രിക്ക് ഇന്ത്യയിൽ സ്വാഗതമില്ലെന്ന മുദ്രാവാക്യമുയർത്തിയും എസ്.എഫ്.ഐ നേതൃത്വത്തിൽ ജില്ലയിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ ബസലേൽ സ്‌മോട്ട് റിച്ച് ഗോ ബാക്ക് പരിപാടി സംഘടിപ്പിച്ചു. കോളേജുകളിലും പ്രധാനപ്പെട്ട മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൂറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്ന പ്രകടനവും യോഗവും നടന്നു. കൊല്ലം എസ്.എൻ കോളേജിൽ നടന്ന യോഗം എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം.സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അരുൺ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ഗോപീകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ആദർശ്, സെക്രട്ടറി കാർത്തിക്, സംസ്ഥാന കമ്മിറ്റി അംഗം സുമി തുടങ്ങിയവർ പങ്കെടുത്തു.