അത്യാധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കണം

Wednesday 10 September 2025 12:22 AM IST

കരുനാഗപ്പള്ളി: താലൂക്കിലെ മാർക്കറ്റ് റോഡിന് സമീപത്ത് അത്യാധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. മണപ്പള്ളി അരമത്ത്മഠം വഴി കറ്റാനത്തേക്ക് പോകുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഡോ. സുജിത്ത് വിജയൻ പിള്ള, കരുനാഗപ്പള്ളി എം എൽ എ യെ പ്രതിനിധീകരിച്ച് സജീവ് മാമ്പറ, തഹസിൽദാർ ആർ. സുശീല വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.