മഹിള സാഹസ് കേരള യാത്ര
Wednesday 10 September 2025 12:25 AM IST
കൊല്ലം: ലഹരിക്കെതിരെ അമ്മമാർ പോരാളികൾ എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര കൊല്ലം ജില്ലയിലെ രണ്ടാംഘട്ട പര്യടനം ഇന്ന് രാവിലെ 9 ന് ഓച്ചിറ ടൗണിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യാത്ര പര്യടനം നടത്തും. നാളെ ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ അസംബ്ലി നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. 15ന് വൈകിട്ട് 6ന് ജില്ലയിലെ പര്യടനം സമാപിക്കുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ അറിയിച്ചു.