ബാങ്ക് കുടിശ്ശിക അദാലത്ത്

Wednesday 10 September 2025 12:25 AM IST

കൊല്ലം: റവന്യു റിക്കവറി നടപടികൾ നേരിടുന്ന കൊല്ലം താലൂക്ക് പരിധിയിലുള്ള കേരള ബാങ്ക് കുടിശ്ശികക്കാർക്ക് ഇന്നു രാവിലെ 10.30 മുതൽ 2 വരെ കേരള ബാങ്ക്, മെയിൻ ബ്രാഞ്ചിലും (എ.ജി.എം ഓഫീസ് ഹാൾ) മറ്റ് ബാങ്കുകളിലെ കുടിശ്ശികക്കാർക്ക് 12ന് രാവിലെ 10.30 മുതൽ 2 വരെ കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിലെ അഞ്ചാം നിലയിലും റവന്യു റിക്കവറി അതോറിട്ടിയും ബാങ്ക് അധികൃതരും സംയുക്തമായി റവന്യു റിക്കവറി അദാലത്തുകൾ നടത്തും. എല്ലാ കുടിശ്ശികക്കാരും അവസരം പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.