പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചു; പീച്ചി മുൻ എസ്ഐക്കെതിരെ കൂടുതൽ പരാതികൾ
Wednesday 10 September 2025 7:46 AM IST
തൃശൂർ: പീച്ചി മുൻ എസ്ഐ പിഎം രതീഷിനെതിരെ കൂടുതൽ പരാതികൾ പുറത്തുവരുന്നു. പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പുതിയ ആരോപണം. സ്റ്റേഷനിൽ വിളിച്ചുവരുത്തി മുഖത്ത് അടിച്ചെന്നാണ് പരാതിക്കാരനായ പ്രഭാകരൻ പറയുന്നത്. പരാതി പൂർണമായി അവഗണിച്ച എസ്ഐ പ്രതിക്കൊപ്പം നിന്നെന്നും പ്രഭാകരൻ വ്യക്തമാക്കി.