ദൈവത്തെ സ്നേഹത്തോടെ ശാസിച്ചു; കൊച്ചുകുട്ടിയ്‌ക്ക് ദേഷ്യംവരാൻ കാര്യമിതാണ്; ഹൃദ്യമായ വീഡിയോ
കുട്ടികളുടെ പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ വളരെ ഹൃദ്യമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ദൈവങ്ങളെ സ്‌നേഹത്തോടെ ശാസിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് വീഡിയോയിലുള്ളത്. ശാസിക്കുന്നത് വെറുതെയല്ല, വിഗ്രഹങ്ങൾ ഭക്ഷണം കഴിക്കാത്തതാണ് കുട്ടിയെ ചൊടിപ്പിച്ചത്.
കുട്ടിയുടെ ശാസന കേട്ടപ്പോൾ ദൈവങ്ങളോട് അങ്ങനെയൊന്നും പറയരുതെന്ന് അമ്മ സൗമ്യമായി ആവശ്യപ്പെടുന്നു. ഇതുകെട്ട് അനുസരണയോടെ സ്വരത്തിലെ ശാസന മാറ്റുകയാണ് കുട്ടി. ശേഷം പതുക്കെ ദേവതകളോട് ഭക്ഷണം കഴിച്ച് ഉറങ്ങാൻ പറയുന്നു. ഇത്രയുമാണ് വീഡിയോയിലുള്ളത്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ആറ് ലക്ഷത്തോളം പേരാണ് ഇതിനോടകം ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റും ചെയ്തു. കുട്ടികൾ വളരെ നിഷ്‌കളങ്കരാണെന്നും മറ്റുള്ളവർ വിശന്നിരിക്കുന്നത് അവർക്ക് സഹിക്കില്ലെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.