പാറശാലയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Wednesday 10 September 2025 2:55 PM IST

തിരുവനന്തപുരം: പാറശാലയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുവിള സ്വദേശിനി നയനയാണ് (17) മരിച്ചത്.

മുറി തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്ന് നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. പാറശാല ജിഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. മരണത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.