തുഷാർ മെഗാ ടൂറിസം മേള 13ന്
Thursday 11 September 2025 12:53 AM IST
കൊച്ചി: കേരളൈറ്റ്‌സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം 13ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ 'തുഷാർ മെഗാ ടൂറിസം ബി 2 ബി മീറ്റ് " സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് കെ.ടി.ടി.സി. പ്രസിഡന്റ് മനോജ് എം. വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് ടൂറിസം ബിസിനസ് ചർച്ചയിൽ സന്തോഷ് ജോർജ് കുളങ്ങര, ട്രാവൽ വ്‌ളോഗർ ഹാരിസ് അമീർ അലി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുക്കും.