സൗദിയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Wednesday 10 September 2025 4:05 PM IST

റിയാദ്: സൗദിയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിലേക്ക് പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ദീൻ (38) ആണ് മരിച്ചത്. സ്വകാര്യ ആവശ്യത്തിനാണ് റിയാസുദ്ദീൻ ബഹ്‌റൈനിലെത്തിയത്.

റിയാസുദ്ദീന്റെ കുടുംബം സൗദിയിലാണ് താമസിക്കുന്നത്. ഭാര്യ - അമ്പലത്ത് വീട്ടിൽ ഫാത്തിമ. മക്കൾ - സമാൻ റിയാസ്, മുഹമ്മദ് ഇസാൻ റിയാസ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ബഹ്‌റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.