വീട്ടുപറമ്പിൽ ഇതുണ്ടോ? എങ്കിൽ പാമ്പ് അടുത്തുതന്നെയുണ്ട്; പാമ്പിനെ തുരത്താൻ ഇത്രമാത്രം ചെയ്‌താൽ മതി
കാട്ടുപ്രദേശങ്ങൾ മാത്രമല്ല വീട്ടുപറമ്പിൽക്കൂടി പോകുമ്പോൾ പോലും വളരെയേറെ ശ്രദ്ധവേണം. കാരണം പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. വീട്ടിനുള്ളിൽ നിന്ന് പോലും പാമ്പുകടിയേറ്റ് ആളുകൾ മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലപ്പോൾ മുറ്റത്തോ വീട്ടുതൊടിയിലോ പാമ്പിന്റെ മാളം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുണ്ടെങ്കിൽ പാമ്പ് പരിസരത്തെവിടെയോ ഉണ്ടാവാൻ സാദ്ധ്യതയേറെയാണ്.
ചിലപ്പോൾ പാമ്പിന്റെ മാളം കണ്ടാലും അത് മറ്റെന്തികിലുമാണെന്ന് കരുതി അവഗണിക്കുന്നവരും ഉണ്ടാകും. കുട്ടികളോ മറ്റോ വീട്ടിലുണ്ടെങ്കിൽ ഇത്തരം മാളത്തിൽ കൈയിട്ട് പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്. എങ്ങനെ പാമ്പിന്റെ മാളം തിരിച്ചറിയാം?
സാധാരണയായി ഏകദേശം 13 ഇഞ്ച് വീതിയും വൃത്താകൃതിയിലുള്ളതും മിനുസമാർന്നതുമായ അരികുകളുമുള്ളതായിരിക്കും ഇവയുടെ മാളങ്ങൾ. ഇതിന് സമീപം പാമ്പ് തൊലി ഉഴിഞ്ഞിട്ടതോ നേരിയ ചെതുമ്പൽ പാറ്റേണുകളോ ഉണ്ടോ എന്ന് നോക്കുക. സാധാരണയായി കുളങ്ങൾ അല്ലെങ്കിൽ ഡ്രെയിനേജ് ചാലുകൾക്ക് സമീപമുള്ള ഈർപ്പമുള്ള അന്തരീക്ഷമാണ് പാമ്പുകൾക്ക് ഇഷ്ടം. അത്തരം പ്രദേശങ്ങളുണ്ടെങ്കിൽ സൂക്ഷ്മമായി പരിശോധിക്കുക.
വീടിന്റെ പരിസരത്ത് പാമ്പ് മാളം ഉണ്ടാക്കുന്നത് എങ്ങനെ തടയാം?
- പുൽത്തകിടി ചെറുതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.
- എല്ലാ മാളങ്ങളും അടയ്ക്കുക. സംശയിക്കത്തക്ക മാളങ്ങളോ മറ്റോ കണ്ടാൽ പാമ്പുപിടിത്തക്കാരെ വിവരമറിയിക്കുക. മാളത്തിനുള്ളിൽ പാമ്പ് ഉണ്ടെങ്കിൽ മാളം നികത്താനും മറ്റും ശ്രമിക്കുമ്പോൾ കടിയേൽക്കാൻ സാദ്ധ്യത കൂടുതലാണ്.
- സമീപത്ത് വെള്ളക്കെട്ടുകളും മറ്റും ഉണ്ടെങ്കിൽ അത് ഒഴിവാക്കുക.
- ഗ്രാമ്പൂ എണ്ണ, കറുവപ്പട്ട എണ്ണ പോലുള്ളവ ഉപയോഗിക്കുക.
- എലികളെ തുരത്തുക. എലിയുള്ളയിടങ്ങളിൽ പാമ്പ് വരാൻ സാദ്ധ്യത കൂടുതലാണ്.