ന്യൂനപക്ഷ മോർച്ച കപ്പിൾ ക്യാമ്പയിൻ

Thursday 11 September 2025 12:00 AM IST
ന്യൂനപക്ഷ മോർച്ച

കൊച്ചി: ന്യൂനപക്ഷ മോർച്ച സംസ്ഥാന നേതൃത്വം എറണാകുളത്ത് സംഘടിപ്പിച്ച കപ്പിൾ ക്യാമ്പയിൻ ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സുമിത് ജോർജ് അദ്ധ്യക്ഷനായി. അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോൾ, ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, എം.പി. ഷൈൻ ലാൽ, ഡെന്നീസ് ജോയ്, എ.വൈ. ജോസ്, ഫിലിപ്പ് മുനമ്പം, സാം ജോസഫ് ജോൺ, കെ.ഡി. ഡെനീഷ് എന്നിവർ സംസാരിച്ചു.