വൈ.എം.സി.എ വാർഷിക പദ്ധതി
Thursday 11 September 2025 1:09 AM IST
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ വാർഷിക പദ്ധതി ഉദ്ഘാടനം 13ന് വൈകിട്ട് 4ന് ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും. പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് സ്വീകരണവും നൽകും. നിർദ്ധന ഹൃദ്രോഗികൾക്ക് ശാസ്ത്രക്രിയക്കുള്ള ധനസഹായം ലിസി ഹോസ്പിറ്റലിന് ജില്ലാ കളക്ടർ കൈമാറും. വൈ.എം.സി.എ പൾസിന്റെ പ്രകാശനവും കളക്ടർ നിർവഹിക്കും. നാഷണൽ ജനറൽ സെക്രട്ടറി എൻ.വി. എൽദോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷോൺ ജെഫ് ക്രിസ്റ്റഫർ, സോഷ്യൽ സർവീസ് കമ്മിറ്റി ചെയർമാൻ ജോർജ് അലക്‌സാണ്ടർ, റെജി, ട്രഷറർ എ. ജോർജ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ സംസാരിക്കും.