78 ലക്ഷം രൂപ ‌വിറ്റുവരവ്

Thursday 11 September 2025 12:57 AM IST

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ലോക് സംവർദ്ധൻ പർവ് പ്രദർശനത്തിൽ 78 ലക്ഷം രൂപയുടെ വില്പന കരസ്ഥമാക്കി. 46,000 ത്തിലധികം പേർ സന്ദർശിച്ചു.

കരകൗശല വിദഗ്ദ്ധർ 66 ലക്ഷം രൂപയുടെയും പാചകമേള 12 ലക്ഷം രൂപയുടെയും വില്പന നേടി.

കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 100 സ്റ്റാളുകളാണ് ഒരുക്കിയത്. 14 ഭക്ഷണ സ്റ്റാളുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങളും ലഭ്യമാക്കി. 100 കരകൗശല വിദഗ്ദ്ധർ, 14 പാചക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുത്തു.