പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
Thursday 11 September 2025 12:15 AM IST
വളാഞ്ചേരി: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് പി. രാജൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ, എടയൂർ മണ്ഡലം പ്രസിഡന്റ് കെ. കെ. മോഹനകൃഷ്ണൻ, റംല മുഹമ്മദ്, വി. ടി മുസ്തഫ, രഞ്ജിത്ത് എടയൂർ, എം. ടി. അസീസ്, നൗഫൽ പാലാറ, വി. ടി. റൗഫ്, ബാപ്പു പാണ്ടികശാല, ശബാബ് വക്കാരത്ത്, ഹാഷിം ജമാൻ, എ.കെ. മാനു, അജീഷ് പട്ടേരി, പി. ടി. സുധാകരൻ പ്രസംഗിച്ചു