കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

Thursday 11 September 2025 12:29 AM IST
ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

തിരൂർ: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ തിരൂർ ജി.ബി.എച്ച്.എസ്.എസിൽ പത്താംക്ളാസ് വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന,​ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്‌സൺ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് എ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ആലത്തിയൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ. മുനീറ പദ്ധതി വിശദീകരിച്ചു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ റസിയ ഷാഫി, കൗൺസിലർ സരോജാദേവി, പ്രിൻസിപ്പൽ എം.സി. രഹ്ന എന്നിവർ ആശംസകളർപ്പിച്ചു . ബിജു ജെയിംസ് , ശ്രീരേഖ ,പി.എസ്. കെ. സറീന , വിദ്യാലക്ഷ്മി , ഷബീറലി തുടങ്ങിയവർ സംസാരിച്ചു. ഷാഹിദലി , ജമാലുദ്ദീൻ മാലിക്കുന്ന് എന്നിവർ ക്ലാസെടുത്തു.പ്രധാനാദ്ധ്യാപകൻ ടി.വി ദിനേഷ് സ്വാഗതം പറഞ്ഞു.