രാംനഗർ റെസിഡൻസ് അസോ. കുടുംബസംഗമം
Thursday 11 September 2025 12:22 AM IST
കാഞ്ഞങ്ങാട്: രാം നഗർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് വി. സുകുമാരൻ നായർ, മുൻ പ്രസിഡന്റുമാരായ എൻ. ഗോപാലൻ, ശിവശങ്കരൻ നായർ, വൈസ് പ്രസിഡന്റ് പി.വി ശ്രീധരൻ, വി. കുഞ്ഞികൃഷ്ണൻ, ഡോ. സുധാകരൻ, കെ. തമ്പാൻ നായർ, ശിവപ്രകാശൻ നായർ, എം.വി മനോഹരൻ, പ്രവീൺ കുമാർ, എം. പ്രദീപ് കുമാർ, വി. സുരേശൻ, വനിത വിഭാഗം പ്രസിഡന്റ് രമ്യ പ്രസാദ്, സെക്രട്ടറി ഹേമ മുകേഷ്, ചിത്ര വിനോദ് എന്നിവർ സംസാരിച്ചു. റെസിഡൻസ് അസോസിയേഷൻ പരിധിയിൽ മഴ കാരണം പണി പൂർത്തീകരിക്കാൻ പറ്റാതിരുന്ന റോഡ് ടാറിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി സി. ചിണ്ടൻകുട്ടി സ്വാഗതവും രാജൻ മീങ്ങോത്ത് നന്ദിയും പറഞ്ഞു.