കോൺട്രാക്ടേർസ് ഫെഡ. അനുമോദനം
Thursday 11 September 2025 12:16 AM IST
കാഞ്ഞങ്ങാട്: ചെറുകിട കരാറുകാരുടെ സംഘടനയായ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകാരുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടനയുടെ സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മേലാംകോട് ലയൺസ് സിൽവർ ജൂബിലി ഹാളിൽ നഗരസഭ അദ്ധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കരാറുകാരുടെ മക്കൾക്കുള്ള അനുമോദനവും സുജാത നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ബി.എം. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.വി. കൃഷ്ണൻ, എ.വി ശ്രീധരൻ, പി.ബി. ദിനേഷ് കുമാർ, കെ.ജെ. വർഗീസ്, കെ.എം. സഹദേവൻ എന്നിവരെ കോൺട്രാക്ടേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഇ.വി. കൃഷ്ണ പൊതുവാൾ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി ജി.എസ്. രാജീവ് സ്വാഗതം പറഞ്ഞു.