ഓണാഘോഷം സംഘടിപ്പിച്ചു

Thursday 11 September 2025 12:59 AM IST
മേപ്പയ്യൂരിൽ വ്യാപാരി കുടുബ സംഗമവും ഓണാഘോഷവും ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂർ യൂണിറ്റ് ഓണാഘോഷവും വ്യാപാരി കുടുംബ സംഗമവും ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു. ബിജു അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി മിത്ര ചികിത്സാ സഹായം ഏരിയാ സെക്രട്ടറി ബി.എം മുഹമ്മദ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.പി ശ്രീജ, എ.എം കുഞ്ഞിരാമൻ, വി. കുഞ്ഞിക്കണ്ണൻ, പ്രഭിന എന്നിവർ പ്രസംഗിച്ചു. നാരായണൻ എസ്ക്വയർ സ്വാഗതവും നിധീഷ് പവ്വായി നന്ദിയും പറഞ്ഞു.'ഓണനിലാവ് ' കലാപരിപാടി നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു. സൗമ്യ അദ്ധ്യക്ഷയായി. കെ.കെ.അനിൽകുമാർ, കെ. മധുസൂദനൻ, സി അസയിനാർ എന്നിവർ പ്രസംഗിച്ചു. ലാനി സെൽ കെയർ സ്വാഗതവും സാബു കണ്ണൻ നന്ദിയും പറഞ്ഞു.