ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റ് നാളെ മുതൽ
Thursday 11 September 2025 12:02 AM IST
കോഴിക്കോട്: സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ സ്‌കൂൾ ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റ് നാളെ മുതൽ 15 വരെ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10ന് ജില്ല കളക്ടർ സ്‌നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ വി. മുഹമ്മദ് അജ്മൽ ജൂബിലി പതാക ഉയർത്തും. 12, 13 തിയതികളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കും. ക്വാർട്ടർ ഫൈനൽ 14ന് രാവിലെയും സെമി ഫൈനൽ ഉച്ചകഴിഞ്ഞും ഫൈനൽ 15 ന് രാവിലെ എട്ട് മുതലും നടക്കും. വാർത്താ സമ്മേളനത്തിൽ റവ. ഫാ. ജോൺ മണ്ണാറത്തറ സിഎംഐ, ജോസ് സെബാസ്റ്റ്യൻ, റവ. ഫാ. അഗസ്റ്റിൻ.കെ.മാത്യു സിഎംഐ, ബി. ഗോപേഷ്, ശശിലാൽ എന്നിവർ പങ്കെടുത്തു.