കുടുംബശ്രീ അംഗങ്ങൾക്ക് രണ്ട് കോടി രൂപ വായ്പ

Thursday 11 September 2025 12:05 AM IST
പടം: വളയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച രണ്ട് കോടി രൂപ ഡയറക്ടർ വി.പി. കുഞ്ഞികൃഷ്ണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷിന് കൈമാറുന്നു.

വളയം: സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വളയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന വായ്പയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി. നിഷ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി. സി ഡയറക്ടർ വി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കവിത പി.സി, കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺ ലിജിബ, കെ.എസ്.ബി.ഡി.സി നാദാപുരം ബ്രാഞ്ച് അസി. മാനേജർ ആർ. ഗിരിജ, എം.സുമതി, എം.കെ. അശോകൻ, എം. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലുള്ള 30 കുടുംബശ്രീ യൂണിറ്റുകൾക്ക് രണ്ട് കോടി രൂപയാണ് വിതരണം ചെയ്യുന്നത്. രണ്ടുകോടി രൂപയുടെ ചെക്ക് കെ.എസ്.ബി.സി.ഡി. സി ഡയറക്ടർ വി.പി. കുഞ്ഞികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.