മുട്ടബിരിയാണി

Thursday 11 September 2025 1:09 AM IST
അങ്കണവാടികളിലെ മുട്ട ബിരിയാണി പദ്ധതിയുടെ തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.പി.എം.സലീം നിർവഹിക്കുന്നു.

അലനല്ലൂർ: അങ്കണവാടികളിലെ പരിഷ്‌കരിച്ച മെനു പ്രകാരമുള്ള മുട്ട ബിരിയാണി നൽകുന്നതിന്റെ തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിർവ്വഹിച്ചു. ചെകിടിയിൽകുളമ്പ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എ.കെ.വിനോദ് അദ്ധ്യക്ഷനായി. പഞ്ചായത്തിലെ 26 അങ്കണവാടികളിലും ഇതോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.രമാദേവി, അങ്കണവാടി ജീവനക്കാരായ ശാലിനി, ശാന്ത, രത്നകുമാരി, ടി.സൈത്, എൻ.വീരാൻ കുട്ടി, സൗദ തിട്ടുമൽ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.