ഉദ്ഘാടനം ഇന്ന്
Thursday 11 September 2025 1:10 AM IST
പരുതൂർ: പഞ്ചായത്തിലെ കാരമ്പത്തൂർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ നിർവഹിക്കും. വൈസ് പ്രസിഡന്റ് നിക്ഷിത ദാസ് അദ്ധ്യക്ഷയാകും. 17.2 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം പൂർത്തീകരിച്ചത്. അഞ്ച് സെന്റ് ഭൂമിയിൽ പഠിക്കാനുള്ള മുറി, ആർട്ട് വർക്ക് ഏരിയ, അടുക്കള, സ്റ്റോർ റൂം, സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങളുണ്ട്. ഇതോടൊപ്പം ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. നേരത്തെ അങ്കണവാടി വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കെട്ടിട നിർമ്മാണത്തിനായി വാരിയത്ത് കുട്ടൻ ആണ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.