ചൈതന്യ ഭഗവതി പറമ്പിലിന് ആദരം

Thursday 11 September 2025 12:15 AM IST
ചൈതന്യ ഭഗവതി പറബിലിനെ സീനിയർ ചേംബർ ഇൻറർനാഷണൽ കോഴിക്കോട് മെട്രോയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

കോഴിക്കോട്: 53 ലക്ഷം വർഷം മുമ്പ് ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളിൽ പെയ്ത മഴയെ കുറിച്ചുള്ള വിവര ശേഖരണത്തിനായി യു.കെ റിസർച്ച് ഫൗണ്ടേഷന് കീഴിലുള്ള നാച്ചുറൽ എൻവയർമെന്റൽ റിസർച്ച് കൗൺസിലിന്റെ 1.41 കോടി രൂപയുടെ സ്റ്റുഡൻസ് ഫെലോഷിപ്പ് നേടിയ ചൈതന്യ ഭഗവതി പറമ്പിലിനെ സീനിയർ ചേംബർ ഇന്റർനാഷണൽ കോഴിക്കോട് മെട്രോയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജയപ്രശാന്ത് ബാബു ഉപഹാരം നൽകി. പ്രസിഡന്റ് കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് .പി. മാങ്കാവ്, ട്രഷറർ കെ.പി രാജീവൻ , ബാബു ചെറിയേടത്ത്, ആഷിഖ് വിശ്വനാഥ്, ബി.പി. ഗിരീഷ്, വി.സജ്ന , ഡോ. ബി.പി അജിത്ത്കുമാർ, രാജലക്ഷ്മി. പി.കെ. ലിജി ആഷിഖ് എന്നിവർ പ്രസംഗിച്ചു.