ഹോമിയോ ആശുപത്രി ശിലാസ്ഥാപനം
Thursday 11 September 2025 12:20 AM IST
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിട ശിലാസ്ഥാപനം പി.ടി.എ റഹീം.എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. അസി. എൻജിനിയർ റൂബി നസീർ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ, യുസി പ്രീതി, ശബന റഷീദ്, ഷിയോ ലാൽ, കെ .കെ .സി നൗഷാദ് ,ഷൈജ വളപ്പിൽ, കെ സുരേഷ് ബാബു, എം കെ മോഹൻദാസ്, നജീബ് പാലക്കൽ, എൻ.കേളൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ വയനാട് റോഡിൽ സിന്ധു തിയറ്ററിന് പിന്നിലാണ് ആശുപത്രി കെട്ടിടം പണിയുന്നത്.