ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഖത്തർ,​ യു എ ഇ പ്രസിഡന്റും സൗദി കിരീടാവകാശിയും ദോഹയിലേക്ക്

Wednesday 10 September 2025 9:54 PM IST

ദോ​ഹ​ ​:​ ​ ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ഖത്തർ. ആക്രമണത്തെ എല്ലാ ജി.സി.സി രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്,​ യു.എ.ഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തിയിട്ടുണ്ട്. സൗദി കിരീടാവകാശിയും ഖത്തറിലേക്ക് വരുന്നുണ്ട്. നാളെ മുഹമ്മദ് ബിൻ സൽമാൻ ദോഹയിലെത്തുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ​ ​ജോ​ർ​ദ്ദാ​ൻ കിരീടാവകാശി ഹുസൈൻ ഇന്ന് രാത്രിയോടെ ഖത്തറിലെത്തും.

അതേസമയം ആ​ക്ര​മ​ണം​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ച്ചെ​ന്ന​ ​യു.​എ​സ് ​വാ​ദ​ത്തെ​ ​ ​ഖ​ത്ത​ർ തള്ളി.​ ​ഇ​സ്ര​യേ​ൽ​ ​സ​മാ​ധാ​ന​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​തു​ര​ങ്കം​ ​വ​യ്ക്കു​ക​യാ​ണെ​ന്ന് ​ഖ​ത്ത​ർ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഷെ​യ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​അ​ൽ​ ​താ​നി​ ​കു​റ്റ​പ്പെ​ടു​ത്തി. ഇ​സ്ര​യേ​ലി​ന് ​തി​രി​ച്ച​ടി​ ​ന​ൽ​കു​മെ​ന്ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ ​അ​ദ്ദേ​ഹം​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​ ​പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ചു.​ ​ എന്നാൽ ഗാ​സ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ ​മ​ദ്ധ്യ​സ്ഥ​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ഉ​റ​പ്പു​ന​ൽ​കി.

അതിനിടെ ഖത്തർ സൈനികമായി നീങ്ങുന്നത് ഒഴിവാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആക്രമണം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. ​ചൊ​വ്വാ​ഴ്ച​ ​വ​ട​ക്ക​ൻ​ ​ദോ​ഹ​യി​ലെ​ ​ഹ​മാ​സ് ​ആ​സ്ഥാ​ന​ത്തു​ണ്ടാ​യ​ ​ഇ​സ്ര​യേ​ൽ​ ​വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ​ 5​ ​ഹ​മാ​സ് ​അം​ഗ​ങ്ങ​ളും​ ​ഖ​ത്ത​ർ​ ​സു​ര​ക്ഷാ​ ​സേ​നാം​ഗ​വും​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.