മലബാർ ഗോൾഡിന് ബർമിംഗ്ഹാമിലും സൗത്താളിലും പുതിയ ഷോറൂമുകൾ 

Thursday 11 September 2025 1:54 AM IST

കോഴിക്കോട്: ബർമിംഗ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകൾ കൂടി ആരംഭിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് യു.കെയിലെ സാന്നിദ്ധ്യം വ്യാപിപ്പിച്ചു. പുതിയ ഷോറൂമുകൾ ബോളിവുഡ് താരവും മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വിശ്വസ്ത ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തന്നെ സംബന്ധിച്ചിടത്തോളം കുടുംബം പോലെയാണെന്നും ദീർഘകാല ബന്ധമാണ് കമ്പനിയുമായി ഉള്ളതെന്നും കരീനാ കപൂർഖാൻ പറഞ്ഞു.

ബർമിംഗ്ഹാം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ ബർമിംഗ്ഹാം ലോർഡ് മേയർ കൗൺസിലർ സഫർ ഇഖ്ബാൽ എം.ബി.ഇ, ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വെങ്കിടാചലം മുരുകൻ, മലബാർ ഗോൾഡ് സീനിയർ ഡയറക്ടർമാർ, മാനേജ്‌മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സൗത്താൾ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ ഈലിംഗ് മേയർ കൗൺസിലർ ആന്റണി കെല്ലി, ഈലിംഗ് സൗത്താൾ എം.പി ഡീഡ്രെ കോസ്റ്റിഗൻ, മലബാർ ഗോൾഡിന്റെ ഡയറക്ടർമാർ, മാനേജ്‌മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.