ഖുർആൻ സമ്മേളനം
Thursday 11 September 2025 12:02 AM IST
പന്തളം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഖുർആൻ സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി സി. പി. സലിം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് .എസ്., ഫിറോസ് .എ., ഷൈജു ഇസ്മായിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുസ്തഫ മദനി, അർഷദ് അൽഹികമി, സൈദ് മുഹമ്മദ് തടിക്കാട്, മുഹമ്മദ് ഖുറൈശി, സൈഫുദ്ദീൻ പന്തളം, മുഹമ്മദ് കുട്ടി ഏഴംകുളം എന്നിവർ സംസാരിച്ചു.