അനുസ്മരണയോഗം

Thursday 11 September 2025 12:05 AM IST

ചേത്തയ്ക്കൽ : കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ സെക്രട്ടറിയും കാർഷിക വികസന ബാങ്ക് ഭരണ സമിതി അംഗവും ആയിരുന്ന ഋഷികേശൻ നായരുടെ ഒന്നാം അനുസ്മരണ യോഗം കോൺഗ്രസ്‌ റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.കെ.ജയവർമ്മ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. സി.കെ.ബാലൻ, റെഞ്ചി പതാലിൽ, റോയ് ഉള്ളിരിക്കൽ, ഉഷ തോമസ്, കെ.എൻ.രാജേന്ദ്രൻ, ജോജൻ കുര്യൻ, ബിജി വർഗീസ്, മനോജ്‌ എം.കെ, ജോസഫ് കാക്കാനംപള്ളിൽ, നിബു തോമസ് എന്നിവർ പ്രസംഗിച്ചു.