ഭിന്നശേഷി കലോത്സവം
Thursday 11 September 2025 12:18 AM IST
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട് 2025 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി വിഷ്ണു നമ്പൂതിരി, റിക്കുമോനി വർഗീസ്, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാൽ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, മാത്തൻ ജോസഫ്, എസ് സനിൽകുമാരി, ശാന്തമ്മ ആർ.നായർ, ശർമിള സുനിൽ, സൂസൻ വർഗിസ് ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന എസ്, റോയി, ഏലിയാമ്മ കുര്യൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും, കലാപരിപാടികളും ഉണ്ടായിരുന്നു.