ശ്രീകൃഷ്ണജയന്തി ആഘോഷം

Thursday 11 September 2025 12:24 AM IST

ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് മുളക്കുഴ ശ്രീദുർഗാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. ആഘോഷസമിതി അദ്ധ്യക്ഷൻ എസ്. രമേശൻ കാവി പതാക ഉയർത്തി.

12ന് വൈകിട്ട് 6ന് മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതിക്ഷേത്രത്തിൽ സാംസ്കാരിക സദസും

ശ്രീകൃഷ്ണന്യത്തോത്സവസന്ധ്യയും നടക്കും. ബാലഗോകുലം സംസ്ഥാന കാര്യദർശി വി. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ടി. കെ വേണുഗോപാലിനെ ആദരിക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി

മഹാശോഭയാത്രയുടെ ഉദ്ഘാടനം 14 ന് വൈകിട്ട് 5ന് മുളക്കുഴ കാണിക്ക മണ്ഡപം കവലയിൽ ചലചിത്രതാരം കൃഷ്ണേന്ദു ഉണ്ണികൃഷ്ണൻ നിർവഹിക്കും. മുളക്കുഴ സ്കൂൾഭാഗം, തിരുമുളക്കുഴ, നാമ്പോഴിമല, കുഴിപൊയ്ക, പറയരുകാല എന്നിവിടങ്ങളിൽ നിന്ന് ആരംഭികുന്ന ശോഭായാത്രകൾ മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.