പി.ജി മെഡിക്കൽ: 22 വരെ അപേക്ഷിക്കാം
Thursday 11 September 2025 2:44 AM IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർ.സി.സിയിലെയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേക്കും 2025-26 വർഷത്തെ വിവിധ പി.ജി മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് 22ന് വൈകിട്ട് 4 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in. യോഗ്യത: നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ച എം.ബി.ബി.എസ് ഡിഗ്രിയും ഒരു വർഷ ഇന്റേൺഷിപ്പും മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനും ഇന്ത്യൻ പൗരത്വവുമുള്ളവരായിരിക്കണം അപേക്ഷകർ. കൂടാതെ, നീറ്റ് പി.ജി യോഗ്യതയും വേണം. General/EWS- 50 പെർസെന്റിൽ, SC/ST/OBC- 40 പെർസെന്റിൽ, UR PwD/EWS-PwD- 45 പെർസെന്റിലാണ് കുറഞ്ഞ നീറ്റ് പി.ജി സ്കോർ. ഉയർന്ന പ്രായ പരിധി, അപേക്ഷ ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.